പണവും, ആഭരണവും കവരുന്ന ആശുപത്രി കള്ളന് പിടിയില്‍

തൃശൂര്‍: രോഗികളുടെയും, സഹായത്തിനെത്തുന്ന കൂട്ടാളികളുടേയും പണവും, ആഭരണവും കവരുന്ന ആശുപത്രി കള്ളന് പിടിയില്‍. മേപ്പാടി തൃകൈപറ്റ ദീപാലയം സന്തോഷ് കുമാറിനെ (38)യാണ് തൃശൂര്‍ സിറ്റി പോലീസ് പോലീസ് പിടികൂടിയത്. ഐ.സി.യുവില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ വിശ്രമത്തിനായി ഉപയോഗിക്കുന്ന മുറികളില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി പണം, മൊബൈല്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ മോഷണം ചെയ്യുകയാണ് പതിവ്.
രോഗികള്‍ അത്യാസന്നനിലയില്‍ ആയതിനാല്‍ പലരും പരാതി പറയാറില്ലാത്തത് പ്രതിയ്ക്ക് ഗുണകരമായിരുന്നു. കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന് ആശുപത്രിയില്‍ 411 നമ്ബര്‍ മുറിയില്‍ കയറി കഴിഞ്ഞ ഓഗസ്റ്റ് 23ന് പണം കവര്‍ന്ന കേസിലാണ് നെടുപുഴ പോലീസ് പ്രതിയെ പിടികൂടിയത്.

വയനാട് ജില്ലയിലെ അമ്ബലവയല്‍, മാനന്തവാടി കല്‍പ്പറ്റ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി റെയില്‍വേ പോലീസ് സ്റ്റേഷന്, എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. എസ്.എച്ച്.ഒ. കെ. സതീഷ് കുമാര്‍, എസ്.ഐ. ജേക്കബ്, പോലീസുകാരായ രാംകുമാര്‍, സുരേഷ് കുമാര്‍, വിനോദ് ശങ്കര്‍, മുജീബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

