പഠനോത്സവം ആരംഭിച്ചു

കൊയിലാണ്ടി: പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയായ പഠനോത്സവം ആരംഭിച്ചു. പൊതുവിദ്യാലയങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് അക്കാദമിക മികവും വിദ്യാലയമികവും സമൂഹവുമായി പങ്കുവെക്കുകയാണ് പഠനോത്സവത്തിന്റെ ലക്ഷ്യം. കൊയിലാണ്ടി സബ്ജില്ല-പന്തലായനി ബി.ആര്.സി.തലത്തില്‍ കൊല്ലം യു.പി.സ്കൂളില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഇ.കെ.സുരേഷ് കുമാര്‍ പഠനോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്പേഴ്സന് വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
ബി.പി.ഒ. ഡോ. എം.ജി.ബല്‍രാജ്, എ.ഇ.ഒ. പി.പി.സുധ, ഇളയിടത്ത് വേണുഗോപാല്‍, എച്ച്.എം.ഫോറം സെക്രട്ടറി കെ.ടി.രമേശന്, കൊടക്കാട്ട് രാജീവന്, എന്‍.വി.വത്സന്, പി.ടി.എ.പ്രസിഡണ്ട് കെ.ടി.ദിനേശന്, ജയശ്രീ, പ്രധാനാധ്യാപിക കെ.ശ്രീജ എന്നിവര്‍ സംസാരിച്ചു.
