പഠനക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മോട്ടോര്‍ വാഹനവകുപ്പ്, കൊയിലാണ്ടി പൊലീസ്, താലൂക്ക് ബസ്സ് ഓപ്പറേറ്റേഴ്സ് ഫോറം എന്നിവര്‍ സംയുക്തമായി ബസ്സ് ഡ്രൈവര്‍മാര്‍ക്ക് പഠനക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലയില്‍ വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെയും കൊയിലാണ്ടി പൊലീസിന്റെയും നിര്‍ദ്ദേശം പരിഗണിച്ചാണ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫോറം പഠനക്ലാസ്സ് സംഘടിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഐ.പി.എസ്. പഠനക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്സ് ഫോറം പ്രസിഡണ്ട് എം.കെ.സുരേഷ് ബാബു അദ്ധ്യക്ഷം വഹിച്ചു.
കൊയിലാണ്ടി ജോ.ആര്.ടി.ഒ. രാജേഷ്, എസ്.ഐ. സജു എബ്രഹാം, എസ്.ഐ. ആബിദ്, എം.വി.ഐ. പി.കെ.സജീഷ്, ഐ.എന്‍.ടി.യു.സി. മോട്ടോര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് നാരായണന് നായര്‍, ബിജു കേളോത്ത് (ബസ്സ്&എഞ്ചീനീയറിങ്ങ് വര്‍ക്കേഴ്സ് യൂണിയന്-സി.ഐ.ടി.യു), എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി, ബി.എം.എസ്. ജില്ലാ സെക്രട്ടറി എ.ശശീന്ദ്രന്, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ്, ബസ്സ് ഓപ്പറേറ്റേഴ്സ് ഫോറം താലൂക്ക് പ്രസിഡണ്ട് പി.സുനില്‍ കുമാര്‍, ജന. സെക്രട്ടറി ടി.കെ.ദാസന് എന്നിവര്‍ സംസാരിച്ചു. വടകര എം.വി.ഐ. സി.കെ.അജില്‍ കുമാര്‍ പഠനക്ലാസ്സ് നിയന്ത്രിച്ചു. കൊയിലാണ്ടി എം.വി.ഐ. ഇ.എസ്.ബിജോയ് ഡ്രൈവര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ട്രാഫിക്ക് എസ്.ഐ. കെ.കെ.രാജന് ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു.
