പകർച്ച പനി പ്രതിരോധ മരുന്ന് വിതണം ചെയ്തു

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് മാനേജ്മെന്റ് കമ്മിറ്റിയും, ഗവ: ഹോമിയോ ആശുപത്രിയും സംയുക്തമായി കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ വെച്ച് പകർച്ച പനിക്കുള്ള പ്രതിരോധ മരുന്ന് വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.
താലൂക്ക് റെഡ് ക്രോസ് ചെയർമാൻ കെ. കെ. രാജൻ അദ്ധ്യക്ഷതവഹിച്ചു. 3000 ത്തിൽ അധികം ആളുകൾ മരുന്ന് ഏറ്റുവാങ്ങി. ഡോ: സി. പ്രീത, ഡോ: സിബി രവീന്ദ്രൻ, കെ. വി. ഗംഗാദരൻ, കെ. ദീപു, എം. ജി. ബൽരാജ്, സി. ബൈജു എന്നിവർ സംസാരിച്ചു.

