നോട്ട് നിരോധനംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് റേഷന്‍പോലും നിഷേധിക്കുന്നു

വടകര: നോട്ട് നിരോധനംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളെ റേഷന്‍പോലും നിഷേധിച്ച് പട്ടിണിക്കിടുകയാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി. രാമന്‍ ആരോപിച്ചു.
ഡോ. ബി.ആര്‍. അംബേദ്കര്‍ അനുസ്മരണവും ദളിത് ലീഗ് വടക്കന്‍ മേഖലാ കമ്മിറ്റി രൂപവത്കരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ നിലപാട് തിരുത്തണം. വി.എം. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.കെ.കെ. ബാലന്‍, സുരേന്ദ്രന്‍ ആയഞ്ചേരി, ഗോപി രാമനാട്ടുകര, സുമ മോഹന്‍, പവിത്രന്‍ മേപ്പയ്യൂര്‍, കെ.കെ. ഹരിദാസന്‍, കെ.സി. ജയന്‍, വിനോദ് നടുവണ്ണൂര്‍, അനില്‍ വെള്ളയില്‍, , കെ.എ. കൃഷ്ണന്‍, അശോകന്‍ കൊടുവള്ളി എന്നിവര്‍ സംസാരിച്ചു.
