KOYILANDY DIARY.COM

The Perfect News Portal

നൈറ്റ് വിഷന്‍ ക്യാമറയുമായി ഡാനിഷ് സ്മാര്‍ട്ട്ഫോണ്‍ കമ്ബനി

രാത്രി ഫോട്ടോഗ്രാഫി സാധ്യമാക്കി നൈറ്റ് വിഷന്‍ ക്യാമറയുമായി ഡാനിഷ് സ്മാര്‍ട്ട്ഫോണ്‍ കമ്ബനി. ഫിമര്‍ ലുമിഗണിന്റെ ടി3 സ്മാര്‍ട്ട്ഫോണിലാണ് ഈ പ്രത്യേകതയുള്ളത്. 4 മെഗാപിക്സല്‍ ക്യമാറയിലെ ഡ്യുവല്‍ ഐആര്‍ ഫല്‍ഷ് ആണ് ഇരുട്ടിലെ ഫോട്ടോഗ്രാഫി സാധ്യമാക്കുന്നത്.

4.8 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് എച്ച്‌ഡി ഡിസ്പ്ലേ, 3 ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് സ്മാര്‍ട്ട്ഫോണിന്റെ മറ്റു പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയിഡ് മാര്‍ഷ്മെല്ലോയാണ് ഒഎസ്. ഡ്യുവല്‍ ടോണ്‍ ഫഌഷോട് കൂടിയ 13 മെഗാപിക്സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 360 ഡിഗ്രി ഫിംഗര്‍പ്രിങ് സെന്‍സറാണ് വാട്ടര്‍ പ്രൂഫ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

62,000 രൂപ മുതലാണ് വില. 24 കാരറ്റ് ഗോള്‍ഡില്‍ നിര്‍മ്മിച്ച ഫോണിന്റെ പ്രത്യേക പതിപ്പും കമ്ബനി പുറത്തിറക്കിയിട്ടുണ്ട്.

Advertisements
Share news