KOYILANDY DIARY.COM

The Perfect News Portal

നെസ്റ്റ് കൊയിലാണ്ടി 24 മണിക്കൂർ ഹോം കെയർ പ്രഖ്യാപനം

കൊയിലാണ്ടി : കഴിഞ്ഞ പതിനഞ്ച് വർഷമായി കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരകണക്കിന് കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണം നൽകിക്കൊണ്ടിരിക്കുന്ന നെസ്റ്റ് കൊയിലാണ്ടി, KIP കൊയിലാണ്ടി ഏരിയാ സമിതിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന 24 മണിക്കൂർ ഹോം കെയർ സേവനത്തിന്റെ  പ്രഖ്യാപനം 2021 ഏപ്രിൽ 11  ഞായർ വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് കെ. ദാസൻ എം എൽ എ. നിർവഹിക്കും. ചടങ്ങിൽ രാജ്യത്തെ ജനകീയ പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ ഡോ. സുരേഷ് കുമാർ, പ്രശസ്ത മോട്ടിവേറ്റർ സി. പി ഷിഹാബ് ,മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി. സുധ, വൈസ് ചെയർമാൻ  അഡ്വ കെ. സത്യൻ, ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ടുമാരായ പി.ബാബുരാജ്, കെ പി ഗോപാലൻ നായർ, പയ്യോളി മുനിസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കയിൽ, പരിസര പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാർ, ജന പ്രതിനിധികൾ, സാംസ്കാരിക  സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

കിടപ്പുരോഗികൾക്ക് പകൽ സമയം മാത്രം ലഭ്യമായിരുന്ന ഹോം കെയർ സേവനം ഇനി മുതൽ 24 മണിക്കൂറും ആക്കിമാറ്റുകയാണെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ ആഴ്ചയിൽ  6 ദിവസവും പാലിയേറ്റീവ് ഡോക്ടരുടെ  സേവനവും ലഭ്യമാവും. കൊയിലാണ്ടി,പയ്യോളി മുനിസിപ്പാലിറ്റികളിലെയും, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ഉള്ളിയേരി, അരിക്കുളം, കീഴരിയൂർ, മൂടാടി, തിക്കോടി തുറയൂർ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്തുകളിലെയും പാലിയേറ്റീവ് കെയർ ക്ലിനിക്കുകളിൽ രജിസ്റ്റർ ചെയ്ത കിടപ്പുരാഗികൾക്ക് ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *