KOYILANDY DIARY.COM

The Perfect News Portal

നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ മഹോത്സവും നാഗപ്പാട്ടും

കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ മഹോത്സവും നാഗപ്പാട്ടും ഇന്ന് അവസാനിക്കും . ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്നലെ  നൂറുകണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ കലാരൂപങ്ങളുമായി വരവുകള്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. തുടര്‍ന്ന് ദീപാരാധനക്ക് ശേഷം ഭഗവതി തിറ, ഗുളികന്റെ വെള്ളാട്ട്, തായമ്പക, ഭൂതത്തിറ, നാഗകാളി വെള്ളാട്ട്, ഗുളികന്റെതിറ, മുടിയേറ്റ്, നാഗത്തിറ മുടിയേറ്റ് എന്നിവ നടന്നു. ഇന്ന് കാലത്ത് ഗുരുതി വെള്ളാട്ട് ഉച്ചക്ക് 2 മണിക്ക് നാഗത്തിന് കൊടുക്കല്‍ നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *