നിർമ്മാണ തൊഴിലാളി യൂണിയൻ CITU കൊയിലാണ്ടി മേഖലാ സമ്മേളനം സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കോഴിക്കോട് ജില്ല നിർമ്മാണ തൊഴിലാളി യൂണിയൻ CITU കൊയിലാണ്ടി മേഖലാ സമ്മേളനം പെരുവട്ടൂരിൽ നടന്നു. മണൽവാരൽ നിരോധനം ഉടൻ പിൻവലിക്കണമെന്ന് സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. പെരുവട്ടൂർ ഈസ്റ്റിൽ എ. കെ. രാജൻ നഗറിൽ നടന്ന സമ്മേളനം CITU കൊയിലാണ്ടി ഏരിയാ ജോയിൻ്റ് സെക്രട്ടറി സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു.
CITU ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ സംഘടനാ റിപ്പോർട്ടും, മേഖലാ സെക്രട്ടറി പി. കെ. സന്തോഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ, യുണിയൻ ഏരിയാ സെക്രട്ടറി എൻ. കെ. ഭാസ്‌ക്കരൻ, പി. കെ. ഷൈജു, മഠത്തിൽ നാരായണൻ, രാമകൃഷ്ണൻ പി. കെ., മുൻ കെ.എസ്.ടി.എ. നേതാവ് പി. സുധാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സമ്മേളന നഗരിയിൽ പ്രസിഡണ്ട് എം.വി.ബാലൻ പതാക ഉയർത്തി. സ്വാഗതസംഘം വൈസ് ചെയർമാൻ പി. കെ. ഷിജു സ്വാഗതവും, സുനിൽ കുമാർ ടി. നന്ദിയും പറഞ്ഞു.

ഭാരവാഹികളായി പി. കെ. സന്തോഷ് (പ്രസിഡണ്ട്), ടി. ഭാസ്‌ക്കരൻ, ടി. പി. മധു, എം. വി. രവി (വൈസ് പ്രസിഡണ്ടുമാർ). വി. എം. സിറാജ് (സെക്രട്ടറി), പി. കെ. രാമകൃഷ്ണൻ, ആർ. കെ. ഷാജു, കെ. സുധാകരൻ ജോയിൻ്റ് , സെക്രട്ടറിമാർ), സുനിൽ കുമാർ ടി. (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

