നിയന്ത്രണം വിട്ട ബൈക്ക് കാണിക്ക മണ്ഡപത്തില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

കറുകച്ചാല്‍: നിയന്ത്രണം വിട്ട ബൈക്ക് കാണിക്ക മണ്ഡപത്തില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.നെടുംകുന്നം പടിഞ്ഞാറെ പുതുപ്പറമ്ബില്‍ ജോസിന്റെ മകനും കറുകച്ചാല്‍ അക്വാക്ലിയര്‍ സ്ഥാപന ഉടമയുമായ പ്രവീണ്‍ ജോസഫ് (30) സുഹൃത്ത് കറുകച്ചാല്‍ കുറ്റിക്കല്‍ കോളനിയില്‍ പള്ളിക്കല്‍ വീട്ടില്‍ ഹരിയുടെ മകന്‍ ഹരീഷ് (22) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ 1.30 നും 3.30 നും ഇടയിലായിരുന്നു അപകടം.കറുകച്ചാല്‍ – വാഴൂര്‍ റോഡില്‍ നെത്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ മതിലിനോടു ചേര്‍ന്നുള്ള ക്ഷേത്ര കാണിക്കമണ്ഡപത്തില്‍ ബൈക്ക് ഇടിച്ചത്.

ബൈക്ക് പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തേ തുടര്‍ന്ന് റോഡില്‍ കിടന്നിരുന്ന ഇരുവരേയും കറുകച്ചാല്‍ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
Advertisements

