നിപാ വൈറസ് നിയന്ത്രണം: എല്‍ഡിഎഫ് സര്‍ക്കാരിന് സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെ അഭിനന്ദനം

ഡല്‍ഹി: നിപാ വൈറസിന്റെ വ്യാപനം തടയാനാവശ്യമായ നടപടികള്‍ സ്വീകരിച്ച കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെ അഭിനന്ദനം. വൈറസ് ബാധ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ പ്രശംസിച്ചതായി കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. 2016 ല്‍ 36.37 ശതമാനം വോട്ടാണ‌് എല്‍ഡിഎഫിന് ലഭിച്ചത്. അത് 44.2 ശതമാനമായി വര്‍ധിച്ചു. യുഡിഎഫിന്റെ പ്രകടനം വലിയ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ബിജെപിയുടെ വോട്ടുനില 29.26ല്‍നിന്നും 23.19 ശതമാനമായി കുറഞ്ഞു.

