KOYILANDY DIARY.COM

The Perfect News Portal

നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ അവസാനം മുതല്‍ ജൂണ്‍ മാസം വരെയാണ് ജാഗ്രതാ നിര്‍ദേശം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും, പനിയുണ്ടായാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നാണ് ജാഗ്രതാ നിര്‍ദേശം.

മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും താലൂക്ക് ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുമായി ഇടപെടുമ്ബോള്‍ അതീവ ജാഗ്രത പാലിക്കാനും ആശുപത്രികളില്‍ കഫക്കെട്ട് പനി തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് മാസ്ക് നല്‍കാനും പ്രത്യേകം ശ്രദ്ധിക്കാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സോപ്പ് ഉപയോഗിച്ച്‌ കുളിക്കണമെന്നും ശരീര സ്രവങ്ങളിലൂടെയും വായുവിലൂടെയും രോഗം പടരുമെന്നതാണ് വിദഗ്ധര്‍ പറയുന്നത്.

രക്തം, മൂത്രം, സെറിബ്രല്‍ സ്പൈന്‍ ഫ്ലൂയിഡ് എന്നിവയുടെ പരിശോധനയിലൂടെ മാത്രമാണ് നിപാ വൈറസ് സാന്നിധ്യം കണ്ടെത്താനാകൂ. ആശുപത്രിയില്‍ രോഗനിര്‍ണത്തിനുള്ള സംവിധാനമില്ലാത്തതിനാലും പ്രതിരോധ മരുന്നുകളില്ലാത്തിനാലും മുന്‍കരുതല്‍ എടുക്കുകയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *