നാട്യകലാ രത്നം ശ്രീധരൻ മാസ്റ്റർ നിര്യാതനായി
കൊയിലാണ്ടി: അര നൂറ്റാണ്ട് കാലം തെന്നിന്ത്യൻ സിനിമകളിലെ നൃത്ത സംവിധായകനായിരുന്ന നാട്യകലാ രത്നം. ചെന്നൈ ശ്രീധരൻ മാസ്റ്റർ (87) കൊയിലാണ്ടി അരങ്ങാടത്ത് സത്യാ നിവാസിൽ നിര്യാതനായി. തൃശൂർ പേരാമംഗലം സ്വദേശിയായിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളിലെ ആദ്യകാല നായികാ നായകൻമാരിൽ മിക്കവരെയും നൃത്തച്ചുവടുകൾ പഠിപ്പിച്ചത് ഇദേഹമായിരുന്നു. പ്രേം നസീർ, കമൽ ഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, വിജയകാന്ത്, ശ്രീദേവി, ഉണ്ണി മേരി, മേനക, ഗൗതമി തുടങ്ങിയ താരങ്ങൾക്ക് നൃത്തചുവടുകൾക്ക് പിന്നിൽ ബ്രീധരൻ മാസ്റ്ററായിരുന്നു.
പ്രശസ്ത സംവിധായകരായ ‘ശങ്കർ, ശശികുമാർ ,ഹരിഹരൻ’ തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ സിനിമകൾക്ക് നൃത്തസംവിധാനം ഒരുക്കിയത് ഇദ്ദേഹമായിരുന്നു. പ്രേം നസീർ നായകനായ സിനിമയ്ക്ക് കോറസ് പാടികൊണ്ടും, ഒരു സീൻ അഭിനയിച്ചു കൊണ്ടുമാണ് സിനിമയിലെക്ക് പ്രവേശിച്ചത്. തമിഴ് നൃത്തസംവിധായകനായ ദണ്ഡായുധപാണി പിള്ളയുടെ ശിഷ്യനായി ഭരതനാട്യം അഭ്യസിച്ചു. ഇതൊടെപ്പം സിനിമയിലെ ഗ്രൂപ്പ് ഡാൻസിൽ സ്ഥിരം അംഗമായി. വൈജയന്തിമാല ഡാൻസ് ഗ്രൂപ്പിന്റെ ചണ്ഡാലിക, സംഘ തമിഴ് മാ ലൈബാലെ ഗ്രൂപ്പിലെ സ്ഥിരം അംഗമായി. പുത്രകാമേഷ്ടി എന്ന സിനിമയിലുടെയായിരുന്നു നൃത്തസംവിധായകനായി മാറിയത്.

നഖക്ഷതങ്ങൾ, വൈശാലി, വടക്കൻ വീരഗാഥ, പരിണയം, വെങ്കലം തുടങ്ങിയ നിരവധി സിനിമകളിൽ നൃത്ത സംവിധാനം നിർവ്വഹിച്ചത് ശ്രീധരൻ മാസ്റ്റർ ആയിരുന്നു. ഒരു തലൈ രാഗം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നൃത്തസംവിധായകനും ശ്രീധരൻ മാസ്റ്ററാണ്. സതീദേവിയാണ് ഭാര്യ. മക്കൾ.ഗോപിനാഥ്, സുഭാഷിണി, മരുമക്കൾ.ആനന്ദ് (ബോഡി സോൺ) ലിജന.

