നരേന്ദ്ര മോദിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം
ലക്നൗ: ഹൈദരാബാദ് യൂണിവേഴ്സ്റ്റില്‍ രോഹിത് വെമുലയെന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ലക്നൗ അബേദ്കര് യൂണിവേഴ്സിറ്റിയില്‍ ഒരു പരിപാടിക്കെത്തിയ നരേന്ദ്ര മോദിക്കെതിരെ മോദി മുര്‍ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനൊപ്പം യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു പ്രധാനമന്ത്രി. രോഹിത് ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.പ്രതിഷേധത്തെ തുടര്‍ന്ന് മോദിയുടെ പ്രസംഗം പാതിവഴിയില്‍ തടസ്സപ്പെടുകയും ചെയ്തു.
