നടുവത്തൂർ യൂ.പി.സ്കൂൾ പ്രവേശനോത്സവം

കൊയിലാണ്ടി: പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടുവത്തൂർ യൂ.പി.സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് കീഴരിയൂർ കുട്ടികൾക്ക്
പഠനോപകരണ കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു, കീഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സവിത അദ്ധ്യക്ഷത വഹിച്ചു .
രജിത കടവത്ത് വളപ്പിൽ, എൻ. വിജയൻ , രജിത , ജയരാമൻ , സജീവൻ എന്നിവർ സംസാരിച്ചു. മധുര പലഹാര വിതരണം, പ്രവേശനോത്സവ ഗാനാലാപനം എന്നീ പരിപാടികളും നടന്നു. പ്രധാനാധ്യപകൻ മോഹനൻ മാസ്റ്റർ സ്വാഗതം സംസാരിച്ചു.

