നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര അഷ്ടബന്ധ നവീകരണ കലശം

കീഴരിയൂർ: നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര അഷ്ടബന്ധ നവീകരണ കലശം ബ്രഹ്മശ്രീ പാതിരി ശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി ചാലോട് ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ 2022 ജൂൺ 6 മുതൽ ജൂൺ 10 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

- ജൂൺ 6 തിങ്കളാഴ്ച വൈകുന്നേരം സുദർശന ഹോമം, ഭഗവതി സേവ, ആവാഹനം.
- ജൂൺ 7 ഗണപതി ഹോമം. തിലകഹോമം. സുകൃതം സായൂജ്യപൂജ. വൈകുന്നേരം 5 മണിക്ക് ദീപാരാധന ആചാര്യവരണം, പ്രസാദ ശുദ്ധി, രാക്ഷോഘന ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തുബലി, വാസ്തു കലശാഭിഷേകം, ഭഗവതിസേവ,കുണ്ഡ ശുദ്ധി, അത്താഴപൂജ.
- ജൂൺ 8 ബുധനാഴ്ച രാവിലെ അഭിഷേകം മലർനിവേദ്യം ഗണപതിഹോമം, ഉഷപൂജ, പഞ്ചകാന്തം ശുദ്ധി, പ്രോക്തം, പ്രായശ്ചിത്വം, ശാന്തി ഹോമം, കലശാഭിഷേകം, ഹോമകലശാഭിഷേക ത്തോടുകൂടി ഉച്ചപൂജ. വൈകുന്നേരം ദീപാരാധന, കലശ മണ്ഡപ ശുദ്ധി, കലശപത്മങ്ങൾ, ഭഗവതിസേവ, അത്താഴപൂജ.

- ജൂൺ 9 വ്യാഴാഴ്ച രാവിലെ അഭിഷേകം മലർനിവേദ്യം, ഗണപതിഹോമം, ഉഷപൂജ, തത്വ ഹോമം, തത്വ കലശത്തോടുകൂടി ഉച്ചപൂജ. കുംഭേശ കർക്കരി പൂജ. വൈകുന്നേരം ദീപാരാധന, ഭഗവതിസേവ, അധിവാസ ഹോമം, കലശാധിവാസം, അത്താഴപൂജ, പ്രാർത്ഥന.
- ജൂൺ 10 വെള്ളിയാഴ്ച അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമം,ഉഷപൂജ, പരികലശാഭിഷേകം. ബ്രഹ്മകലശാഭിഷേകത്തോടുകൂടി ഉച്ച പൂജ. (മുഹൂർത്തം രാവിലെ 6.10 മുതൽ 6. 28 വരെ ചിത്ര നക്ഷത്രത്തിൽ)

