ദേശീയപാത വികസനം: നഷ്ടപരിഹാര തുക വിതരണം ചെയ്തു

കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പൊന്നും വിലയില്‍ നഷ്ടപരിഹാര തുക വിതരണം ചെയ്തു തുടങ്ങി. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കെ.ദാസന്‍ എം.എല്‍.എ ചെക്ക് വിതരണം ഉദ്ഘാടനം ചെയ്തു.
ഇരിങ്ങല്‍ വില്ലേജിലെ 13 കക്ഷികള്‍ക്കായി 4,47,84,564 രൂപയുടെ ചെക്കാണ് വിതരണം ചെയ്തത്. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ദേശീയപാത ഡെപ്യൂട്ടി കലക്ടര്‍ വിജയന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ വി.കെ. പത്മിനി, നഗരസഭാംഗം എം.സുരേന്ദ്രന്‍, തഹസില്‍ദാര്‍ പി.പ്രേമന്‍, വടകര എന്‍.എച്ച്. സ്‌പെഷല്‍ താഹസില്‍ദാര്‍ ദിനേശന്‍, പി.ഡബ്ല്യൂ.ഡി. എക്‌സി. എഞ്ചീയര്‍ റെന്നി മാത്യു, ആനന്ദകുമാര്‍, കൊയിലാണ്ടി (എല്‍.എ) എന്‍.എച്ച് സ്‌പെഷല്‍ താഹസില്‍ദാര്‍ പി.പി.ശാലിനി എന്നിവര്‍ സംസാരിച്ചു.
