ദേശീയ നാടോടി കലാസംഗമത്തിന് 24ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ്, ഭാരത് ഭവന്റെയും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സഹകരണത്തോടെ സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ദേശീയ നാടോടി കലാസംഗമത്തിന് 24ന് തുടക്കമാകും. നിശാഗന്ധിയില്‍ വൈകിട്ട് ആറിന് സംസ്ഥാന യുവജന ക്ഷേമ, വ്യവസായ വകുപ്പുകളുടെ മന്ത്രി എ.സി.മൊയ്തീന് കലാ സംഗമത്തിന് വെളിച്ചം പകരും. മേയര്‍ വി.കെ.പ്രശാന്ത്, കെ.മുരളിധരന് എം.എല്‍.എ, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.ബിജു, യുവജനകമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം, ഭാരത് ഭവന് സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, വൈലോപ്പിള്ളി സംസ്കൃതി ഭവന് മെംബര്‍ സെക്രട്ടറി ഡോ. എം.ആര്.ജയഗീത, ഇവന്റ് ഡയറക്ടര്‍ കരമന ഹരി, യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ആര്.എസ്.കണ്ണന്, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി അഞ്ചിന് വയലി അവതരിപ്പിക്കുന്ന മുളയുടെ സംഗീതം കലാവിരുന്ന് വൈകിട്ട് അഞ്ചിന് അരങ്ങേറും. 6.30ന് മണ്പാട്ടിന്റെ വൈവിധ്യങ്ങളിലൂടെയുള്ള സംഗീത- ദൃശ്യയാത്ര ‘നാം ഒന്ന് നമ്മളൊന്ന്’. കേരളത്തിലെ ഗ്രാമീണ ജനതതലമുറകളായി കൈമാറി വരുന്ന ‘നാം ഒന്നല്ലേ നമ്മള് ഒന്നല്ലേ’ എന്നഗാനത്തിന്റെ നാല് സംഗീത ശാഖകളിലേക്കുള്ള ആലാപനപ്പകര്ച്ചകളും അതിനൊത്ത്മുപ്പതോളം തിരിയുഴിച്ചില്‍ കലാകാരന്മാരുടെ അനുഷ്ഠാന നൃത്തവും, നാടന്‍പാട്ടിന്റെ ആചാര്യന് സി ജെ കുട്ടപ്പന്റെ ചാറ്റ് പാട്ടുംസമന്വയിപ്പിച്ചതാണ് ഈ സംഗീത-ദൃശ്യ വിരുന്ന്. നൂറോളം കലാകാരന്മാര്കാണികള്ക്ക് മുന്നിലെത്തുന്ന ഈ കലാസന്ധ്യക്ക് കനകക്കുന്നില്‍ ആറിടങ്ങളിലായി ഒരേസമയമാണ് വേദിസജ്ജീകരിക്കുന്നത്.പ്രത്യേക രീതിയില്‍ ദൃശ്യ ശ്രാവ്യ വെളിച്ച വിതാനങ്ങള്‍ ക്രമീകരിച്ചു ഒരുക്കുന്ന ഈ കലാ വിരുന്ന് രൂപ കല്പന ചെയ്തരിക്കുന്നത് നാടോടിഫെസ്റ്റിവല് ഡയറക്ടര്‍ പ്രമോദ് പയ്യന്നൂരും, ഇവന്റ് ഡയറക്ടര്‍ കരമന ഹരിയുംചേര്ന്നാണ്. ഹിന്ദുസ്ഥാനി സംഗീത വിദ്വാന് അഭിലാഷ് കൃഷ്ണ,തിരിയുഴിച്ചില്‍ കലാകാരന് സുധീര്‍ മുള്ളൂര്‍ക്കര എനിവരുടെ മേല്നോട്ടത്തില്മാനവീയം തെരുവോരക്കൂട്ടം, എം ബി എസ് യൂത്ത് ക്വയര്‍,മൊഴി ഫോക് ബാന്‍ഡ്, നളന്ദ ഫോക് ബാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം കലാകാരന്മാര്വേദിയില് എത്തും. 6.45ന് താഴ്വാരത്തിന്റെ ജീവിത നൃത്തങ്ങളുമായി ജഷന്‍- ഇ- കാശ്മീര്‍ അരങ്ങേറും. 8.45ന് ഗുജറാത്തി നൃത്തം.

കലാസംഗമത്തിന്റെ വിളംബരമായി 23ന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ ‘ഗ്രാമ്യ സ്മൃതി’ എന്നപേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ചായക്കട വര്‍ത്തമാനങ്ങളും തെരുവു മാജിക്കും ഒക്കെയായി പ്രത്യേകം രൂപകല്പന ചെയ്താണ് ഈ പരിപാടിയും അവതരിപ്പിക്കുന്നത്. 25, 26 തിയതികളില്‍ പകല്‍ നാടോടി കലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും. വൈകുന്നേരങ്ങളിലാണ് കലാവിരുന്നിന് വിവിധ വേദികള്‍ സാക്ഷ്യം വഹിക്കുക.

ഇന്ത്യയുടെ നാടോടി പാരമ്പര്യത്തിന്റെ നേർക്കാഴ്ചയുമായി അഞ്ഞൂറിലേറെ കലാകാരന്മാർ അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമം കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി ഫെബ്രുവരി 24, 25, 26 തിയതികളിലാണ് അരങ്ങേറുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള നാടോടി കലാരൂപങ്ങളുടെ വൈവിധ്യം അടുത്തറിയാൻ കഴിയുന്ന മേളയില്‍ കേരളത്തിനൊപ്പം ജമ്മു കശ്മീര്‍, രാജസ്ഥാന്, പഞ്ചാബ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസംഘങ്ങളാണ് പരിപാടികളുമായി അരങ്ങില്‍ നിറയുക. കശ്മീരിൽ നിന്നു മാത്രം ഇരുനൂറോളംപേർ പങ്കെടുക്കുന്ന പത്തോളം നൃത്ത- സംഗീത രൂപങ്ങൾ അവതരിപ്പിക്കപ്പെടും.

