ദേശീയ കായിക താരങ്ങൾക്ക് സ്വീകരണം
കൊയിലാണ്ടി: ജേതാക്കൾക്ക് ഉജ്വല സ്വീകരണം. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം അംഗങ്ങളായ കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ജനിഗ ബി. ശേഖർ, ആർദ്ര പി.എസ് വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എ.യും. സ്റ്റാഫ് കൗൺസിലും. അനുമോദിച്ചു ബാൻ്റ് മേളത്തോടെ നഗരത്തിൽ ആനയിച്ച് കൊണ്ടായിരുന്നു സ്വീകരണം. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി മുഖ്യാതിഥി ആയിരുന്നു.

പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.വത്സല, എം.ജി. പ്രസന്ന, ആർ. കെ. ദീപ., പി.ടി.എ വൈസ് പ്രസിഡണ്ട് പ്രഭാകരൻ സംസാരിച്ചു. പ്രധാനധ്യാപിക. പി.സി. ഗീത ബി. സിന്ധു സംസാരിച്ചു.





