ദേശാഭിമാനി പ്രവർത്തകരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി
തൊള്ളായിരത്തോളം ദേശാഭിമാനി പ്രവർത്തകരുടെ ഒരു മാസത്തെ ശമ്പളം 1.7 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. നേരത്തെ ഒരു ദിവസത്തെ ശമ്പളം നൽകിയിരുന്നു. പിന്നീട് മുഖ്യമന്ത്രി ഒരുമാസത്തെ ശമ്പളം നൽകുക എന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ ദേശാഭിമാനി പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. ഇത്തരത്തിൽ ആദ്യമായി ഒരുമാസത്തെ വേതനം സംഭാവന നൽകുന്ന മാധ്യമ സ്ഥാപനമാണ് ദേശാഭിമാനി.
