ദേവസ്വം മന്ത്രിക്കെതിരെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തി: മേല്‍ശാന്തിയെ സസ്‌പെന്‍ഡ‌് ചെയ‌്തു

കാഞ്ഞങ്ങാട‌്: ദേവസ്വം മന്ത്രിക്കെതിരെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തിയ ക്ഷേത്ര മേല്‍ശാന്തിയെ സസ്‌പെന്‍ഡ‌് ചെയ‌്തു. അജാനുര്‍ മഡിയന്‍ ശ്രീക്ഷേത്രപാലക ക്ഷേത്രം മേല്‍ശാന്തി തെക്കില്ലത്ത‌് മാധവന്‍നമ്ബൂതിരി(59)യെയാണ‌് ദേവസ്വം കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ‌്പെന്റ‌് ചെയ‌്തത‌്.
ശബരിമലയില്‍ ബിജെപി നേതാവ‌് കെ സുരേന്ദ്രനെ അറസ‌്റ്റ‌് ചെയ‌്തുമായി ബന്ധപ്പെട്ടാണ‌് മേല്‍ശാന്തി മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അപകീര്‍ത്തികരമായ പോസ‌്റ്റിട്ടത‌്. ശബരിമലയുമായി ബന്ധപ്പെട്ട‌് മന്ത്രി പറഞ്ഞ ഒരോ വാചകങ്ങള്‍ക്കും തെറി മറുപടികളും പോസ‌്റ്റ‌് ചെയ‌്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നവ മാധ്യമത്തില്‍ പ്രചരണം നടത്തിയിരുന്നു.

സംഭവം വിവാദമായതിനെതുടര്‍ന്ന‌് മേല്‍ശാന്തി പോസ‌്റ്റ‌് പിന്‍വലിച്ചെങ്കിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിയാണ‌് തുടര്‍ നടപടികള്‍ സ്വകീരിച്ചത‌്.

