ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവകാരുണ്യ പ്രവർത്തകനായ ബാലൻ അമ്പാടി സംഭാവന നൽകി. കൊയലാണ്ടി നഗരസഭാ ചെയർമൻ അഡ്വ: കെ. സത്യന്റെ ചേംബറിലെത്തി തുക കൈമറുകയായിരുന്നു.
പ്രളയക്കെടുതി നേരിടുന്ന ജനതയ്ക്ക് വിവിധ തലങ്ങളിലുള്ള സഹായങ്ങൾ നൽകയതിന്റെ തടുർച്ചയായാണ് അദ്ദേഹം നഗരസഭാ ചെയർമാനെ നേരിൽ കണ്ട് തുക കൈമാറിയത്.

നഗരസഭാ ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ, നഗരസഭാ സൂപ്രണ്ട് ഉണ്ണികൃഷ്ണൻ, വി.ആനന്ദകൃഷ്ണൻ മുഹമ്മദ് റബ്ബ് എന്നിവർ സന്നിഹിതരായിരുന്നു.
Advertisements

