KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ ക്യാമ്പില്‍ സാന്ത്വന സംഗീതവുമായി ഗായകരും സംഗീതജ്ഞരും

ആലപ്പുഴ : സര്‍വവും നഷ്ടപ്പെട്ട് മനസിക സംഘര്‍ഷത്തിന് അടിപ്പെട്ട് കഴിയുന്ന നൂറു കണക്കിന് ആളുകള്‍ക്ക് സംഗീതത്തിലൂടെ മനശ്ശാന്തിയുമായി കേരളത്തിലെ പ്രഗത്ഭരായ സംഗീതജ്ഞര്‍ ഓടിയെത്തുകയാണ്. ആലപ്പുഴ നഗരത്തിലെ വിവിധ ഭുരിതാശ്വാസ ക്യാമ്ബുകളിലാണ് ഇവര്‍ സംഗീതസന്ധ്യ ഒരുക്കുക.

ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആവശ്യപ്രകാരം പ്രതിഫലം പറ്റാതെയാണ് ഇവര്‍ പരിപാടി ഒരുക്കുന്നത്. കേരള ആര്‍ട് ലവേഴ്സ് അസോസിയേഷന്‍ (കല) യുടെ നേതൃത്വത്തില്‍ സംഗീതജ്ഞരുടെ വിവിധ സംഘടനകള്‍ ഒത്തൊരുമിച്ചാണ് പരിപാടി സംലടിപ്പിക്കുന്നത്.

ചൊവ്വാഴ്ച ആലപ്പുഴയിലെ കാര്‍മ്മല്‍ അക്കാഡമി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ ആദ്യ പരിപാടി നടന്നു.പ്രശസ്ത സുഷിരവാദ്യ വിദഗ്ദ്ധര്‍ ജോസി ആലപ്പുഴ, അനൂപ് ക്രീ ബോര്‍ഡ്), ഡര്‍വിന്‍ഡിസൂസ, സിജോ ( ഗിറ്റാര്‍) ഗായകരായ പ്രവീണ അനൂപ്, ഷിബു അനിരുദ്ധ് എന്നിവര്‍ക്കൊപ്പം സൗണ്ട് എഞ്ചിനീയര്‍ ജിബീഷ് എന്നിവരും പങ്കെടുത്തു.

Advertisements

വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്ത സംഗീതജ്ഞര്‍ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്ബുകളില്‍ പരിപാടി അവതരിപ്പിക്കാനെത്തുമെന്ന് സംഘാടകരായ കല അറിയിച്ചു.’ സാന്ത്വന സംഗീതം ‘ എന്നു പേരിട്ടിരിക്കുന്ന പരിപാടിയുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ 9447496919 എന്ന നമ്ബരില്‍ ബന്ധപ്പെടുക

Share news

Leave a Reply

Your email address will not be published. Required fields are marked *