KOYILANDY DIARY.COM

The Perfect News Portal

ദുരന്തഭൂമിയിൽ നിന്ന് ദ്വൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ മത്സ്യതൊഴിലാളികൾക്ക്‌ കൊയിലാണ്ടിയിൽ വീരോചിത സ്വീകരണം

കൊയിലാണ്ടി: വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനായി വിരുന്നു കണ്ടി ബീച്ചിൽ നിന്നും കൊടുങ്ങല്ലുർ, പറവൂർ, മേഖലകളിൽ പോയി തിരിച്ചെത്തിയ മത്സ്യതൊഴിലാളികൾക്ക്‌ കൊയിലാണ്ടിയിൽ വീരോചിത സ്വീകരണം നൽകി. അമ്മേ നാരായണ എന്ന വഞ്ചിയുമായാണ് രക്ഷാപ്രവർത്തനത്തിനായി കൊയിലാണ്ടിയിൽ നിന്നും ഇവർ പോയത്. വീടിന്റെ രണ്ടാം നിലയിൽ കുടുങ്ങിയ നൂറ് കണക്കിനാളുകളെ രക്ഷപ്പെടുത്താൻ സാധിച്ചതായി തൊഴിലാളികൾ പറഞ്ഞു.
നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, കൊയിലാണ്ടി തഹസിൽദാർ പി. പ്രേമൻ എന്നിവർ
പൊന്നാടയണിയിച്ചു. കൊയിലാണ്ടി വിരുന്നു കണ്ടി സ്വദേശികളായ റോജേഷ്, സുബീഷ്, വിഷ്ണു, മിഥുൻ, അമർനാഥ്, പ്രേംജിത്, സന്തോഷ്, സംജാത്, മൂടാടി സ്വദേശി ഷൈനേഷ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നത്. ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ:  കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യ ശെൽവരാജ്, നഗരസഭാ കൗൺസിലർമാരായ പി.പി. കനക, കെ.വി. സുരേഷ് കൊയിലാണ്ടി എസ്. ഐ. സജു എബ്രഹാം, കെ. എം. രജി, കല്ലേരി മോഹനൻ എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *