ദീർഘകാല ഫുട്ബോൾ പരിശീലന പദ്ധതിയിലേക്ക് കായിക താരങ്ങളെ തേടുന്നു

കൊയിലാണ്ടി: പാസ് കൊയിലാണ്ടി- സെപ്റ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ദീർഘകാല ഫുട്ബോൾ പരിശീലന പദ്ധതിയിലേക്ക് കായിക താരങ്ങളെ തേടുന്നു. 2008 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസങ്ങളിലായി ശനി ഞായർ ദിവസങ്ങളിലാണ് പരിശീലനം നടക്കുന്നത്. തെരഞ്ഞെടുക്കുന്ന 25 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുക. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കീഴിൽ പരിശീലനം പൂർത്തിയാക്കിയ കോച്ചുമാരുടെ കീഴിലാണ് സെൻ്ററിൽ പരിശീലനം നൽകുന്നത്.
മികച്ച താരങ്ങൾക്ക് വിദേശ പരിശീലകരുടെ കീഴിൽ തുടർ പരിശീലനവും ലക്ഷ്യമിടുന്നു. ജില്ലാ, സംസ്ഥാന മത്സരങ്ങൾക്കായി താരങ്ങളെ പരിശീലിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പങ്കെടുക്കാൻ താൽപര്യമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നു നൽകിയ സർട്ടിഫിക്കറ്റു സഹിതം 2019 സെപ്റ്റംബർ 13 വെള്ളി വൈകുന്നേരം 3 മണിക്ക് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ എത്തിച്ചേരേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് 9544033373, 9447886797, 9745880490 എന്ന നമ്പറിൽ വിളിക്കുക.
