KOYILANDY DIARY.COM

The Perfect News Portal

ദീപിക ബ്രാഡ് പിറ്റിന്റെ നായികയാവുന്നു

തിരുകള്‍ ഭേദിച്ച്‌ ഉയരങ്ങളിലേയ്ക്ക് പറക്കുകയാണ് ദീപിക പദുക്കോണ്‍. വിന്‍ ഡീസലിനൊപ്പം ട്രിപ്പിള്‍ എക്സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജില്‍ തിളങ്ങിയ ദീപിക ഹോളിവുഡില്‍ തന്നെ മറ്റൊരു വന്‍ ചിത്രത്തിനുള്ള ഒരുക്കത്തിലാണ്. നായകന്‍ മറ്റാരുമല്ല, ഓസ്ക്കര്‍ അവാര്‍ഡ് ജേതാവ് ബ്രാഡ് പിറ്റ്. എന്റ്റര്‍ടെയ്ന്‍മെന്റ് വെബ്സൈറ്റായ പിങ്ക്വില്ലയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ ഭാജിറാവു മസ്താനിയാണ് ഹിന്ദിയില്‍ അവസാനമായി പുറത്തിറങ്ങിയ ദീപിക ചിത്രം.

Share news