ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ വിമര്‍ശനവുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ വിമര്‍ശനവുമായി സംഗീത സവിധായകന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ദിലീപിനെ തിരിച്ചെടുക്കുന്നതിന് ഇത്രമേല്‍ ധൃതി കാണിക്കേണ്ടിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘടന ആക്രമണത്തിനിരയായ നടിക്കൊപ്പം നില്‍ക്കണമായിരുന്നുവെന്നും കൈതപ്രം അഭിപ്രായപ്പെട്ടു.
ദിലീപിനെ “അമ്മ’ യിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ നിന്നും, ഇതരഭാഷ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരില്‍ നിന്നുമെല്ലാം രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കൈതപ്രം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

