ത്രിപുരയില്‍ സിപിഐ എം ജില്ലാ പരിഷത്ത് അംഗത്തെ കൊന്നുതള്ളി

അഗര്‍ത്തല> ത്രിപുരയില്‍ സിപിഐ എം പ്രവര്‍ത്തകരേയും നേതാക്കളേയും കൊന്നൊടുക്കുന്ന ഭരണകൂടത്തിന്റെ ഭീകരത തുടരുകയാണ്. സിപിഐ എം നേതാവായ തപസ് സൂത്രധാറിനെയാണ് ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ ഗുണ്ടകള്‍ കഴിഞ്ഞ ദിവസം ക്രൂരമായി കൊന്നൊടുക്കിയത്. ഒരു വിവാഹ ചടങ്ങിനുശേഷം വീട്ടിലേയ്ക്ക് തിരിച്ചുവരവെയാണ് സൂത്രധാറെ അക്രമികള്‍ കൊലപ്പെടുത്തിയത്. സിപിഐ എം പനിസാഗര്‍ സബ് ഡിവിഷണല്‍ കമ്മറ്റി അംഗവും നോര്‍ത്ത് ത്രിപുര ജില്ലാ പരിഷത് അംഗവുമാണ് സൂത്രധാര്‍
