തോണിമറിഞ്ഞ് കാണാതായ കൊയിലാണ്ടി സ്വദേശി ബഷീറിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: പയ്യന്നൂരിൽ തോണി മണൽതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ കൊയിലാണ്ടി കൊല്ലം സലാമത്ത് മൻസിൽ കെ.കെ.അബ്ദുള്ളയുടെ, മൃതദേഹം പരിയാരം മെഡിക്കൽ കോളെജിൽ പോസ്റ്റ് മോർട്ടം നടത്തി കൊല്ലം പാറപ്പള്ളിയിൽ ഖബറടക്കും. ഇന്നലെ വൈകീട്ട് പാലക്കോട് ചുട്ടാട് അഴിമുഖത്താണ് തോണി മറിഞ്ഞ്
അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ അബ്ദുള്ളയെ പയ്യന്നുർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ അബ്ദുള്ളയെ പയ്യന്നുർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
അപകടത്തിൽ കാണാതായ പുളിയഞ്ചേരി കുനിയിൽ താഴതാമസിക്കും ചേരിക്കുഴിയിൽ ബഷീറിന്റെ മൃതദേഹം കണ്ടെത്തി. ബഷീറിനു വേണ്ടി കോസ്റ്റൽ പോലീസും, മത്സ്യതൊഴിലാളികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്.
ബഷീറിന്റെ ഭാര്യ: സഫിയ, മക്കൾ: മുഫീദ, മുബീൽ, ഫാത്തിമ, മരുമകൻ: അക്ബർ.
