തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോട്ടയം: തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുടമാളുര്‍ അല്‍ഫോണ്‍സാ ഭവന് സമീപം കുരിശടിക്ക് സമീപമാണ് കൊല്ലം സ്വദേശിയായ സുനില്‍ ബാബു (43) മുങ്ങിമരിച്ചത്. കുടമാളൂര്‍ സ്വദേശിയായ കുഴല്‍ കിണര്‍ കരാര്കാരന് വേണ്ടി വന്ന തമിഴ്നാട് സ്വദേശിയായ രഞ്ചിത്തിന്റെ ഉടമസ്ഥയിലുള്ള കുഴല്‍ കിണര്‍ യന്ത്രത്തിലെ ജോലിക്കാരനാണ് മരിച്ച സുനില്‍.
ഇന്നലെ രാവിലെ ഈ പ്രദേശത്ത് എത്തി സമീപത്തെ വിട്ടില്‍ താമസമാക്കിയ ഇവര്‍ ഉച്ച ഭക്ഷണത്തിന് ശേഷം ചുട് കുടുതലായതിനാല്‍ കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ പൊയതാണ്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തോട്ടില്‍ മരിച്ച നിലയില്‍ സുനിലിനെ കണ്ടെത്തിയത്. മ്യതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

