കൊയിലാണ്ടി: തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. എളാട്ടേരി കുയിപ്പില്‍ രത്നാകരന്റെ വീട്ടിലെ തേങ്ങാക്കൂടയാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 6-30 ഓടെയാണ് അപകടം. കോഴിക്കോട്, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അയ്യായിരത്തോളം തേങ്ങയും കത്തിനശിച്ചു.