തെലുങ്കാനയില്‍ ഓടി കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

ഹൈദരാബാദ്: തെലുങ്കാനയില്‍ ഓടി കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. നര്‍സിംഗിള്‍ നിന്ന് കോകപേട്ടയില്‍ വരുന്ന ബസാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബസ് ഓടുന്നതിനിടയില്‍ എഞ്ചിനില്‍ നിന്ന് പുക ഉയരുകയും തുടര്‍ന്ന് തീപീടിക്കുകയുമായിരുന്നു. ബസില്‍ യാത്രക്കാര്‍ ഇല്ലായിരുന്നവെന്നും ഡ്രൈവര്‍ ഉടന്‍ രക്ഷപ്പെട്ടെന്നും അധകൃതര്‍ അറിയിച്ചു.

പിന്നീട് അഗ്നിശമന സേനയുടെ സഹായത്തോടെ തീ അണച്ചു. എന്‍ജിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാധമിക നിഗമനം.
Advertisements

