തെരുവ് നായയുടെ കടിയേറ്റ് 7 വയസ്സുകാരൻ മരിച്ചു
കയ്യൂര്‍: തെരുവ് നായയുടെ കടിയേറ്റ ആലന്തട്ട എരിക്കോട്ടു പൊയിലിലെ തോമസിൻ്റെ മകന് ആനന്ദ് (7) പേവിഷ ബാധയേറ്റ് മരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ച് വാക്സിന് നല്‍കുകയും ചെയ്തു. നിശ്ചിത ദിവസങ്ങളിലായി മൂന്ന് വാക്സിനെടുക്കുകയും ചെയ്തു.

രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ റാബിസ് ബാധയേറ്റതായി കണ്ടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ആലന്തട്ട എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബിന്ദുവാണ് അമ്മ. സഹോദരന്: അനന്ദു.


