തെങ്ങ് വീണ് വാതിൽ കട്ടിലകൾ തകർന്നു

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ തെങ്ങ് വീണ് സിമന്റ് വാതിൽ കട്ടിലകൾ തകർന്നു. ഇന്നു പുലർച്ചെയാണ് സംഭവം. തിരുനന്തപുരം സ്വദേശി സാബുവിന്റെ ഉടമസ്ഥതയിലുള്ള എസ്.എസ്. ഡിസൈൻ വർക്കിലെക്കാണ് തെങ്ങ് വീണത്. വീഴ്ചയുടെ ആഘാതത്തിൽ സിമന്റിൽ നിർമ്മിച്ച നിരവധി വാതിൽ കട്ടിലകൾ തകർന്നു. വില്ലേജിൽ പരാതി നൽകി.
