തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനിയെ പൂരക്കാഴ്ച്ചകളിലേക്ക് ആവാഹിക്കുന്ന ദിനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. കൊല്ലത്ത് പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിരം ഉണ്ടാവാറുളള പകല്‍ വെടികെട്ട് ഒഴിവാക്കിയാണ് കൊടിയേറ്റ് നടന്നത്. 11.30ഓടെ തിരുവമ്ബാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. പിന്നീട് തിരുവമ്ബാടി ഭഗവതിയുടെ എഴുന്നള്ളിപ്പും നടന്നു. 12.45ന് പറമേക്കാവിലും പൂരത്തിന് കൊടിയേറി.
