തൂത്തുക്കുടിയില്‍ വീണ്ടും പോലീസ് വെടിവെയ്പ്പ്: ഒരു മരണം

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പോലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാളിയപ്പന്(22) എന്നയാളാണ് മരിച്ചത്.
ഇന്നലെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 11 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രോക്ഷാകുലരായ ജനങ്ങള്‍ ഇന്ന് വ്യാപകമായി റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.

