തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

വണ്ടിച്ചെക്ക് കേസില്‍ അജ്മാനിലെ ജയിലില്‍ കഴിയുകയായിരുന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം.
1.95 കോടി രൂപ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ ജയില്‍ മോചിതനായത്. പ്രവാസി വ്യവസായി എംഎ യൂസഫലിയാണ് ജാമ്യത്തുക കെട്ടിവച്ചത്.

തുഷാറിന് നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Advertisements

