തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തില്‍ അവശേഷിച്ചയാളും മരിച്ചു
വൈക്കം: കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തില്‍ അവശേഷിച്ചയാളും മരിച്ചു. പതിനൊന്നുകാരനായ ശ്രീഹരി ഇന്നു രാവിലെയാണ് മരിച്ചത്ശ്രീഹരിയുടെ പിതാവ് ചില്ലക്കല്‍ സുരേഷ്(45), അമ്മ സോജ(38), സഹോദരന് സൂരജ്(14) എന്നിവര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ശ്രീഹരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കണ്ട് വൈക്കം ഒന്നാം ക്ലാസ് മജിസ്േട്രറ്റ് മൊഴി എടുത്തിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് കൂട്ട ആത്മഹത്യ നടന്നത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുരേഷിന് സാമ്ബത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

