തിരുവനന്തപുരത്ത് സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് കുത്തേറ്റു

മംഗലപുരം > അണ്ടൂര്‍ക്കോണത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയ്ക്കും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയ്ക്കും കുത്തേറ്റു. ഡിവൈഎഫ്ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എ ആറിനും സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഹരീഷിനുമാണ് കുത്തേറ്റത്.
അണ്ടൂര്‍ക്കോണം മേഖലയിലെ കുന്നിന്‍പുറത്തെ ഡിവൈഎഫ്ഐ കൊടി എടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് രാത്രിയോടെ ആക്രമണം നടന്നത്. ശശി തരൂരിന്റെ വിജയവുമായി ബന്ധപ്പെട്ട് സ്വീകരണം നല്‍കിയത് മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധപൂര്‍വ്വം പ്രദേശത്ത് സംഘര്‍ഷം നടത്താന്‍ ശ്രമിച്ചിരുന്നു.പരിക്കേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

