തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ലോ അക്കാദമിയിലേക്ക് നടത്തിയ എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിനിടെയാണ് സംഘര്‍ഷം. ലോ അക്കാദമിയിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ ക്യാമ്ബസിലെ സിസിടിവി ക്യാമറകള്‍ അടിച്ചുതകര്‍ക്കുകയും വാതിലുകള്‍ തകര്‍ക്കുകയും ചെയ്യാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച പോലീസിന് നേരെയും പ്രവര്‍ത്തകര്‍ ആക്രമം നടത്തി.
വിദ്യാര്‍ഥികള്‍ പോലീസിനെ ക്യാമ്ബസിനുള്ളില്‍ നിന്ന് പുറത്താക്കി. കൂടുതല്‍ പോലീസുകാരെ എത്തിച്ച് രംഗം ശാന്തമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ക്കെതിരെ അക്കാദമിയിലെ വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമരത്തിലായിരുന്നു.

