തിരുവങ്ങൂർ ആശുപത്രിയിൽ കോൺഗ്രസ്സ് ധർണ്ണ

കൊയിലാണ്ടി: കിടത്തി ചികിത്സ അനുവദിക്കുക, മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവങ്ങൂർ ആശുപത്രിക്ക് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി. വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. അഡ്വ: മോഹനൻ നമ്പാട് അദ്ധ്യക്ഷതവഹിച്ചു.
വിജയൻ കണ്ണഞ്ചേരി, സത്യനാഥൻ മാടഞ്ചേരി, ഷാനി തോട്ടോളി, ഉണ്ണികൃഷ്ണൻ പൂക്കാട്, എന്നിവർ സംസാരിച്ചു. അനിൽകുമാർ പടന്നയിൽ സ്വാഗതം പറഞ്ഞു.

