തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

കൊയിലാണ്ടി: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ 2017 എന്ന പേരിൽ സ്കൂൾ ബസ്സ് ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കേരളത്തിലാദ്യമായാണ് ഇത്തരത്തിലുള്ള കാർഡ് വിതരണം ചെയ്യുന്നത്. 50 ഓളം പേർക്കാണ് കാർഡ് നൽകിയത്.
കെ.ദാസൻ എം.എൽ.എ. പരിപാടി ഉൽഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.എം. ബിജു. കാർഡ് വിതരണം നടത്തി. കെ.ടി. രമേശൻ, എം.ജി, ബൽരാജ്, കെ. പ്രദീപൻ, കെ. സുധാകരൻ, യു.വി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു.

