താമരശേരി ചുരത്തിൽ ലോറികൾ കൂട്ടിയിടിച്ചു

താമരശേരി: ചുരത്തിൽ ലോറികൾ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയോടെ ചുരം ഒന്നാം വളവിനു താഴെ കന്നടാംവളവിലാണ് അപകടം. മൈസൂരുവിൽ നിന്ന് സിമന്റുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് എതിരേ വന്ന ലോറിയിലിടിച്ചു. തൊട്ടുപുറകിൽ വരികയായിരുന്ന ടിപ്പർ ലോറി ബ്രേക്കിട്ടതിനെതുടർന്ന് പിന്നാലെ വന്ന കാർ ടിപ്പറിലിടിച്ചു.
ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയെങ്കിലും യാത്രക്കാർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. സിമന്റുമായി വന്ന ലോറിയുടെ ബ്രേക്ക് നഷടപ്പെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവർ പറയുന്നു. ചുരത്തിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഏറെ പണിപ്പെട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്.

