കൊയിലാണ്ടി താലൂക്ക് ആശുപത്രി നവീകരണത്തിൽ ഡോകടർമാരും പങ്കാളികളായി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനായി ഡോക്ടർമാരുടെ സംഭാവന കൈമാറി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി നൽകുന്ന 1,50,000 രൂപയുടെ ചെക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ ബാബുവിന് കൈമാറി.
ഐ.എം.എബ്രാഞ്ച് സെക്രട്ടറി ഡോ. ടി. സുധീഷ്, ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ഒ.കെ. ബാലനാരായണൻ, ആർ.എം.ഒ ഡോ.അബ്ദുൾ അസീസ്, ഡോ പി.പി.ജനാർദനൻ തുടങ്ങിയവർ സംബന്ധിച്ചു.

