KOYILANDY DIARY.COM

The Perfect News Portal

തന്നോട് കാണിച്ചിട്ടുള്ള നീതി പാര്‍ട്ടി മറ്റാരോടും കാണിച്ചിട്ടില്ല: പിണറായി

കൊച്ചി: തന്നോട് നീതി കാണിച്ചിട്ടുള്ളത് പോലെ പാര്‍ട്ടി മറ്റാരോടും നീതി കാണിച്ചിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ദീര്‍ഘകാലം പാര്‍ട്ടി സെക്രട്ടറിയായി ഇരിക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. അതും തന്നെപ്പോലെ ഒരു സാധാരണക്കാരന്‍. മറ്റുള്ളവരെപ്പോലെ മഹാകഴിവുകളൊന്നും തനിക്കില്ല. അങ്ങനെ ഒരാളെ പാര്‍ട്ടി സെക്രട്ടറിയായി വച്ചിരുന്നത് പാര്‍ട്ടി തനിക്ക് നല്‍കിയ അംഗീകാരമല്ലേയെന്നും പിണറായി വിജയന്‍ ചോദിക്കുന്നു. താനും വിഎസും മത്സരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ യാതൊരു അശയക്കുഴപ്പവും ഇല്ല. അങ്ങനെ ഉണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലുള്ള എല്ലാവരും യാത്ര നയിക്കാന്‍ യോഗ്യരാണ്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. താന്‍ ജാഥാ ലീഡര്‍ ആകുന്നത് കൊണ്ട് പ്രത്യേക സന്ദേശമൊന്നും നല്‍കില്ല. ജാഥയുടേതാണ് സന്ദേശമെന്നും പിണറായി വ്യക്തമാക്കി

Share news