KOYILANDY DIARY.COM

The Perfect News Portal

തണല്‍ ഡയാലിസിസ് സെന്ററിന്റെ ജനകീയ വിഭവ സമാഹരണത്തിന് തുടക്കം

വടകര: തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ മുയിപ്പോത്ത് സജ്ജമാക്കുന്ന ക്രസന്റ് തണല്‍ ഡയാലിസിസ് സെന്ററിന്റെ തിരുവള്ളൂര്‍ പഞ്ചായത്തിലെ ജനകീയ വിഭവ സമാഹരണത്തിന് ഉജ്ജ്വല തുടക്കം.

പിരിവിനായി വീടുകളില്‍ എത്തിച്ചേര്‍ന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത് . ആദ്യ ദിവസം മുപ്പത് ശതമാനം വീടുകളിലാണ് കയറിയിറങ്ങാന്‍ കഴിഞ്ഞത് .

ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഞ്ചാം വാര്‍ഡിലെ കണ്ടിയില്‍ അബ്ദുള്ള കമ്മിറ്റി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ എ. മോഹനന് സംഖ്യ ഏല്‍പ്പിച്ചുകൊണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചു. കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, എം.സി. പ്രേമചന്ദ്രന്‍, എഫ്.എം. മുനീര്‍, സി.കെ. സുപ്പി, ഡി. പ്രജീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *