തടപ്പറമ്പിനെ മാറ്റി മറിക്കാന്‍ വാട്സ് ആപ് കൂട്ടായ്മയുടെ ശ്രമം

മുക്കം: തടപ്പറമ്പിനെ മാറ്റി മറിക്കാന്‍ വാട്സ് ആപ് കൂട്ടായ്മയുടെ ശ്രമം. മുക്കം മുന്‍സിപ്പാലിറ്റിയില്‍ വികസനത്തിലും സാംസ്കാരിക പുരോഗതിയിലും പിന്നാക്കം നില്ക്കുന്ന തടമ്പറപ്പ് പ്രദേശത്തിന് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ പുതിയ മുഖം നല്കുവാനാണ് യുവാക്കളുടെ വാട്സ് ആപ് കൂട്ടായ്മയുടെ ശ്രമം. നൂറോളം ചെറുപ്പക്കാരാണ് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ പ്രദേശത്തെ പുരോഗതിയിലേയ്ക്ക് ഉയര്‍ത്താനുള്ള ചുവടുവയ്പില്‍ പങ്കാളികളാവുന്നത്.
തുടക്കമെന്ന നിലയില്‍ ഒരു കിലോമീറ്ററോളം റോഡും സാംസ്കാരിക കേന്ദ്രവും ശുചീകരിച്ചു. നഗരസഭ കൗണ്‍സിലര്‍ പ്രജിത പ്രദീപിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് പ്രവര്‍ത്തനം. ശുചീകരണ പ്രവര്‍ത്തനത്തിനും അവര്‍ പങ്കാളിയായി. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗം ടി.പ്രഭാകരനാണ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തത്. ടി.വിപിന്‍, ടി.ഉണ്ണിഷ്, സുഗീഷ്,പ്രമോദ് എന്നിവര്‍ നേതൃത്വം നല്കി.

