ഡീൻ കുര്യാക്കോസിനെ അക്രമിച്ച പോലീസ് നടപടിയിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു

കൊയിലാണ്ടി: ആരോഗ്യമന്ത്രി കെ. കെ. ശൈലജ രാജിവെക്കണമെന്നും യുത്ത്കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസിനെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത്‌കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
നിയോജകമണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി, കമനീഷ് എടക്കുടി, മുജേഷ് ശാസ്ഥി, അരുൺ മണമൽ, മുഥുൻ കാപ്പാട്, ജംഷീർ തിക്കോടി, എം. കെ. സായിഷ് കുമാർ, തൻവീർ കൊല്ലം, അബിൻ സി. വി, റാഷിദ് മുത്താമ്പി, ബിജു പി. പി, സിബിൻ കണ്ടത്തനാരി, ജംഷി കാപ്പാട് തിടങ്ങിയവർ നേതൃത്വം നൽകി.

