ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

അഞ്ചാലുംമൂട് : പെരിനാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്എസുകാരുടെ ക്രൂര ആക്രമണം. ഒരു പ്രവര്‍ത്തകനെ വാളുകൊണ്ട് വെട്ടിപരിക്കേല്‍പിക്കുകയും രണ്ട് പേരെ ഇരുമ്പുവടികൊണ്ട് മര്‍ദിക്കുകയുംചെയ്തു. ചാറുകാട് മനു ഭവനില്‍ മനോജിനാണ് (24) വെട്ടേറ്റത്. ചാറുകാട് ബിനുഭവനില്‍ ബിനു, തെങ്ങിലഴികത്ത് വീട്ടില്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് ഇരുമ്പുവടികൊണ്ട് അടിയേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ ബിനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനോജ്, അനില്‍കുമാര്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു.
കുഴിയം കുന്നേല്‍നട ക്ഷേത്ര ഉത്സവത്തിനെത്തിയ ആര്‍എസ്എസുകാരാണ് ആക്രമണം നടത്തിയത്. വീടിന് സമീപത്തെ വയലില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവരെ ആര്‍എസ്എസ് സംഘം വളഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു. കുഴിയം സ്വദേശി നികേഷ്, കല്ലേലില്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ്, മനു, മഹേഷ് എന്നിവര്‍ക്കെതിരെ c പൊലീസില്‍ പരാതി നല്‍കി.

