ഡി.വൈ.എഫ്.ഐ. ജില്ലാ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം

കൊയിലാണ്ടി: നവലിബറൽ നയങ്ങളെ ചെറുക്കുക.. മതനിരപേക്ഷതയുടെ കാവലാളാവുക.. എന്നീ മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് കൊയിലാണ്ടിയിൽ നടക്കുന്ന യുവജന പ്രതിരോധത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി DYFI കോഴിക്കോട് ജില്ലാ സെക്രട്ടറി പി. നിഖിൽ നേതൃത്വം നൽകുന്ന ജില്ലാ കാൽനട പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി.
12 മണിക്ക് എത്താൻ തീരുമാനിച്ച ജാഥ രണ്ട് മണിക്കൂർ വൈകിയാണ് കൊയിലാണ്ടിയിൽ എത്തിച്ചേർന്നത്. ഇന്ന് കാലത്ത് 9 മണിക്ക് അരിക്കുളം മുക്കിൽ നിന്ന് ആരംഭിച്ച് നമ്പ്രത്തകര, മുത്താമ്പി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് കൊയിലാണ്ടിയിൽ എത്തി്‌ച്ചേർന്നത്.

കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഡി. വൈ. എഫ്. ഐ. വളണ്ടിയർമാർ ബാന്റ് വാദ്യങ്ങളുടെയും മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ജാഥയെ വേദിയിലേക്കാനയിച്ചു. തുടർന്നു കൊയിലാണ്ടി സെൻട്രൽ മേഖലാ പ്രസിഡണ്ട് ഡി. ലിജീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ ജാഥ ഡെപ്യട്ടി ലീഡറും DYFI സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ: എൽ. ജി. ലിജീഷ്, മാനേജർ പി. സി. ഷൈജു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി രാഗേഷ് പി. കെ. സ്വാഗതം പറഞ്ഞു. തുടർന്ന് ജാഥാ ലീഡർ പി. നിഖിലിനെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹാരാർപ്പണം നടത്തി.

ചെങ്ങോട്ടുകാവ്, പൂക്കാട്. കാട്ടിലപ്പീടിക തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥാ രാത്രി കോഴിക്കോട് സമാപിക്കു.

